Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Bus Hits Lorry

Alappuzha

കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചു

തു​റ​വൂ​ർ: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യപാ​ത​യി​ലെ ഉ​യ​ര വ്യ​ത്യാ​സ​മു​ള്ള ഭാ​ഗ​ത്ത് ചാ​ടി നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ അ​രു​ൺ​കു​മാ(35)റി​നെ തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെത്തി​ച്ച് പ്രാ​ഥ​മീ​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

എ​റ​ണാ​കു​ള​ത്തുനി​ന്ന് ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കു പോ​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​യ​ര​പ്പാ​ത​യു​ടെ താ​ഴെ ദേ​ശീ​യപാ​ത​യി​ൽ കു​രു​പ്പു​ക​ട്ട പാ​കി​യ ഭാ​ഗ​ത്തി​ന് വ​ട​ക്കു ഭാ​ഗ​ത്തു​നി​ന്നു​ള്ള പാ​ത​യേ​ക്കാ​ൾ ഉ​യ​ര​ക്കൂ​ടു​ത​ലാ​ണ്.

വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഉ​യ​ർ​ച്ച​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ക​യും പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യു​ടെ ആഘാതത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റി​ല്ല. ക​ഴി​ഞ്ഞ മാ​സം 10ന് ​ഇ​തേ സ്ഥ​ല​ത്ത് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

Latest News

Up